ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ തീപിടിത്തം; രോഗികളെ മാറ്റി
ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടിത്തം. അപകടത്തിന് പിന്നാലെ ഐസിയുവിലുണ്ടായിരുന്ന അറുപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്
അപകടത്തിൽ ആളപായമില്ല. രാവിലെ ആറരയോടെയാണ് തീപിടിത്തുണ്ടായത്. പിന്നാലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.