ബ്രസീലിൽ വിമാനാപകടത്തിൽ നാല് ഫുട്‌ബോൾ താരങ്ങൾ മരിച്ചു
ബ്രസീലിൽ വിമാനാപകടത്തിൽ നാല് ഫുട്‌ബോൾ താരങ്ങൾ മരിച്ചു. പൽമാസ് ഫുട്‌ബോൾ ക്ലബ്ബിന്റെ നാല് താരങ്ങളും ക്ലബ് പ്രസിഡന്റുമാണ് വിമാനം തകർന്നുവീണ് മരിച്ചത്. പ്രാദേശിക മത്സരത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്
വിമാനത്തിന്റെ പൈലറ്റും അപകടത്തിൽ മരിച്ചു. പൽമാസ് നഗരത്തിന് സമീപത്തുള്ള ടൊക്കൻഡിനാസ് എയർ ഫീൽഡിലാണ് അപകടം. റൺവേയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു
ലുക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർകസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്. ടീമിലെ മറ്റ് താരങ്ങൾ മറ്റൊരു വിമാനത്തിൽ മത്സരസ്ഥലത്ത് എത്തിയിരുന്നു.