നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടാകുന്നത്. അതിനുമുമ്പ്, ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായി. 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
അതേസമയം ഞായറാഴ്ച പുലർച്ചെ ഉത്തരകാശിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലർച്ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോർ വനത്തിലായിരുന്നു. എന്നാൽ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി.