Thursday, January 23, 2025
Kerala

ജലവിതരണ പൈപ്പ് പൊട്ടി; കോഴിക്കോട് നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു

കോഴിക്കോട് കുറ്റിക്കാട്ടൂരിനടുത്ത് ആനക്കുഴിക്കരയില്‍ ജലവിതരണ പൈപ്പ് പൊട്ടി. നഗരത്തിലേക്ക് ജലം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പൈപ്പ് പൊട്ടിയതോടെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വാഹന ഗാതഗതവും തടസപ്പെട്ടു.

പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. സബ്‌സിഡൈറി പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് പ്രശ്‌നം താത്ക്കാലികമായി പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുമെന്നാണ് വിവരം. അതേസമയം ജലവിതരണം നിര്‍ത്തിയതോടെ ഗതാഗത തടസം ഏതാണ്ട് മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *