Thursday, January 9, 2025
World

ബോംബ്, തോക്ക്, ഉപഗ്രഹം; കുട്ടികള്‍ക്കിടാന്‍ വിചിത്ര പേരുകള്‍ നിര്‍ദേശിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിചിത്രമായ ഉത്തരവുകൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്‌നേഹം കൂടി മനസില്‍ കാണണം എന്നാണ് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ അർത്ഥമുള്ള പേരുകളാണ് കിം ജോങ് ഉൻ കുട്ടികൾക്കായി നിർദേശിച്ചിരിക്കുന്നത്.

ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ നിലവിലുള്ള പേരുകളൊന്നും ഇനി ഉത്തരകൊറിയയില്‍ പാടില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. ദക്ഷിണ കൊറിയന്‍ പേരുകളൊക്കെ വളരെ മൃദുവാണ്, ശക്തവും, വിപ്ലവവീര്യം തുടിക്കുന്ന പേരുകളാണ് ഉത്തരകൊറിയയില്‍ വേണ്ടത് എന്നാണ് പുതിയ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. അതിനുള്ള ഉദാഹരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുക മുമ്പ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. പ്രിയപ്പെട്ടവന്‍’ എന്നര്‍ത്ഥം വരുന്ന എ റി, ‘സൂപ്പര്‍ ബ്യൂട്ടി’ എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ആ ഗണത്തില്‍ ഉള്‍പ്പെടുന്ന പേരുകള്‍ ആയിരുന്നു. എന്നാല്‍ ഇനി മുതല്‍ ആ പേരുകള്‍ വേണ്ട എന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം നിര്‍ദേശിക്കുന്നത്. പകരം കുട്ടികള്‍ക്ക് ദേശസ്‌നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നാണ് നിര്‍ദേശം’. ‘ബോംബ്’ എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്‍, വിശ്വസ്ഥത എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, സാറ്റലൈറ്റ് എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇങ്ങനെ അല്ലാത്ത പേരുകള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തിയേക്കും. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പേരുകള്‍ അല്ല നല്‍കുന്നതെങ്കില്‍ അതിനെ ദേശവിരുദ്ധതയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *