Monday, January 6, 2025
World

ലോകത്തെ ഏറ്റവും ചൂടേറിയ ദിനം; 2023 ജൂലൈ 3ന് രേഖപ്പെടുത്തി

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ 3 (കഴിഞ്ഞ തിങ്കളാഴ്ച) രേഖപ്പെടുത്തി. യുഎസ് നാഷണൽ സെൻ്റർ ഫോർ എൻവിയോൺമെൻ്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആ​ഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.

കാലാവസ്ഥാ വ്യതിയാനവും ഉയർന്ന് വരുന്ന എൽ നിനോ പ്രതിഭാസവുമാണ് ഇങ്ങനെ ചൂട് കൂടാൻ കാരണമെന്നാണ് നിഗമനം. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇനിയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈ മൂന്നിന് ശരാശരി ആ​ഗോള താപനില 17.01 ഡി​ഗ്രി സെൽഷ്യസിൽ എത്തി.

ഇതോടെയാണ് ചൂടേറിയ ദിവസമായി ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ഇതിന് മുന്നേ ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് ശരാശരി 16.92 ഡി​ഗ്രി സെൽഷ്യസായിരുന്നു.ശരാശരി ആ​ഗോളതാപനിലയെ അടിസ്ഥാനമാക്കിയാണ് ചൂടേറിയ ദിവസം കണക്കാക്കുന്നത്.ഈ ദിവസം വടക്കേ ആഫ്രിക്കയിൽ 50 ഡി​ഗ്രി സെൽഷ്യസിനടുത്ത് ചൂട് രേഖപ്പെടുത്തി. അന്റാർട്ടിക്കയിൽ പോലും അസാധാരണമായി താപനില ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *