സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; ആറ് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഉച്ചയസമയത്ത് പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ചയോടെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് അവസാനത്തോടെ കൂടുതൽ മഴക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നലെ താപനില 38.6 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. പുനലൂരിലും വെള്ളാനിക്കരയിലുമാണ് 36.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വരണ്ട വടക്കുകിഴക്കൻ കാറ്റാണ് ചൂട് കൂടാൻ കാരണം.