Saturday, January 4, 2025
Kerala

സംസ്ഥാനത്ത് താപനില ഉയരുന്നു; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 39 ഡി​ഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ഡി​ഗ്രി വരെ താപനില ഉയർന്നേക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അഞ്ച് ജില്ലകളിലും മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. സാധാരണ നിലയിൽ നിന്ന് രണ്ട് മുതൽ നാല് വരെ ഡി​ഗ്രി താപനിലയാണ് ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ജില്ലകളിലെ ഇന്നത്തെ താപനില വരുംദിവസങ്ങളിൽ ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങൾ ഒഴികെചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *