ആറ് മാസത്തിന് ശേഷം ന്യൂസിലാൻഡിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു
ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് മരണം. ആറ് മാസത്തിന് ശേഷമാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 90 വയസ്സുള്ള വൃദ്ധയാണ് മരിച്ചത്. ഓക്ക് ലാൻഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇതുവരെ 27 പേരാണ് ന്യൂസിലാൻഡിൽ കൊവിഡ് ബാധിച്ച് മരിച്ചത്
ഒരിടക്ക് കൊവിഡ് വ്യാപനത്തെ ന്യൂസിലാൻഡ് പൂർണമായും പിടിച്ചുകെട്ടിയിരുന്നു. അടുത്തിടെയാണ് വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. 782 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ വകഭേദമാണ് നിലവിൽ പടരുന്നത്.