പത്തനംതിട്ടയിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങൾ
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസ്സായിരുന്നു. കോട്ടയ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ തിരുവനന്തപുരം വെഞ്ഞാറൂമൂട് മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറുമൂട് സ്വദേശി ബഷീറാണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ബഷീർ ഇന്നലെയാണ് മരിച്ചത്.