കോഴിക്കോട് കൊവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണം
കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗവും പ്രമേഹവും വൃക്ക രോഗവും ഇവർക്കുണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ഇന്ന് രാവിലെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 84 മരണങ്ങളാണ് ഇന്നലെ വരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.