Saturday, October 19, 2024
World

ഇമ്രാൻ ഖാനെ ടിവിയില്‍ കാണിക്കരുത്‌; ഉത്തരവിട്ട്‌ പാകിസ്താൻ സൈന്യം

മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം. ഈയാഴ്ച ആദ്യം പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൈന്യം നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്റെ ജനപ്രീതിക്ക് കോട്ടം തട്ടാത്ത സാഹചര്യത്തിലാണ് നടപടി.

മെയ് 9ന് അല്‍ ഖാദിര്‍ അഴിമതി കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ഏകദേശം ആയിരത്തോളം തെഹ്രീക് ഇ ഇന്‍സാഫ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. നിരവധിപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇമ്രാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിര്‍ത്തണമെന്ന സൈന്യത്തിന്റെ നിര്‍ദേശം രാജ്യത്തെ ആറിലധികം മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ അവര്‍ക്ക് ഒരുപാട് വഴികളുണ്ടെന്ന് ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രവിതരണത്തില്‍ തടസമുണ്ടാക്കുക, കേബിള്‍ തകരാറിലാക്കുക എന്നിവ അതില്‍ ചിലത് മാത്രം. ഭീഷണിപ്പെടുത്തല്‍ അവരുടെ മറ്റൊരു ഉപകരണമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.