അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു; 69കാരി പിടിയിൽ
അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഇവ ബ്ബ്രാച്ചർ എന്ന യുവതി 96കാരിയായ അമ്മ റെജീന മിചൽകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മിറർ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2021 മാർച്ചിലാണ് റെജീന മരണപ്പെടുന്നത്. ഇതേ സമയത്ത് തന്നെ ഇവ ഫ്രീസർ വാങ്ങി. റെജീനയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ പ്രതി ഇത് ഉപയോഗിച്ച് അമ്മയ്ക്ക് ലഭിച്ചിരുന്ന ധനസഹായം കൈക്കലാക്കുകയായിരുന്നു.