Sunday, January 5, 2025
World

ഇസ്രായേലില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക വിമാനം വരുന്ന തിങ്കളാഴ്ച അബുദാബിയില്‍ എത്തിച്ചേരും

അബുദാബി: അബുദാബി-ടെല്‍ അവീവ് ഉഭയകക്ഷി ബന്ധം യാഥാര്‍ഥ്യമായതിന് പിന്നാലെ ആദ്യ ഇസ്രായേല്‍ വിമാനം വരുന്ന തിങ്കളാഴ്ച അബുദാബിയിലെത്തും. റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇസ്രായേല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന ഇസ്രയേലിന്റെ ഔദ്യോദിക വിമാന കമ്പനിയായായ ഇന്‍ ആല്‍ എയര്‍ലൈന്‍സ് ആണ് ചരിത്രത്തിലെ ആദ്യ ഇസ്രായേല്‍- അബുദാബി യാത്രക്കായി സര്‍വീസ് നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ അബുദാബിയില്‍ നിന്ന് തിരിച്ചു ടെല്‍ അവീവ് നഗരത്തിലേക്ക് ഇതേ വിമാനം മടക്ക യാത്ര നടത്തും.

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഔദ്യോദിക ബാന്ധവം സ്ഥിതീകരിച്ചതുമായി ബന്ധപെട്ട വസ്തുത ഉദ്യോഗസ്ഥ തലത്തില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അറബ്-മുസ്ലിം രാഷ്ട്രങ്ങളെ അബുദാബി വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി അബുദാബി നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *