Thursday, January 23, 2025
Gulf

സൗദിക്കും യു.എ.ഇക്കും പിന്നാലെ ഇസ്രായേലിന് വ്യോമയാന പാത തുറന്ന് കൊടുത്ത് ബഹ്റൈനും

മനാമ: യു.എ.ഇ-ടെല്‍ അവീവ് വിമാനത്തിന് വ്യോമയാന പാത തുറന്ന് കൊടുത്ത് ബഹ്റൈന്‍. ബഹ്റൈന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്
പതിറ്റാണ്ടുകളായുള്ള രഹസ്യ ധാരണകളെ പിന്‍പറ്റിയാണ് ബഹ്റൈന്‍ ഇസ്രായേലിന് വ്യോമയാന പാത തുര്‍ന്നുകൊടുത്തതെന്നു ഖത്തര്‍ പത്രം അല്‍ ശര്‍ഖ് വിമര്‍ശിച്ചു.

ഇതിനു പിന്നാലെ യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കിയ ടെല്‍ അവീവ്മായുള്ള ഉഭയകക്ഷി ബന്ധം ശാക്തീകരിക്കുന്ന അടുത്ത ഗള്‍ഫ് രാഷ്ട്രം ബഹ്റൈന്‍ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

അതേസമയം യു.എ.ഇ-ഇസ്രായേല്‍ ബന്ധം യാഥാര്‍ഥ്യമായതിനു പിന്നാലെ ഇതിനെ ചരിത്ര സംഭവമാക്കാന്‍ വാഷിംഗ്ടണില്‍ ട്രംപിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രത്യേക ചടങ്ങുകള്‍ ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ ഉദ്ദേശിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അല്‍ജസീറ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *