നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; അമേരിക്കയ്ക്കെതിരെ പടനീക്കവുമായി ചൈന
അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ ചൈനയ്ക്ക് എതിർപ്പ്. അമേരിക്കക്കെതിരെ ചൈന പടപ്പുറപ്പാട് നടത്തുകയാണ്. തായ്‌വാൻ അതിർത്തിയിലേക്ക് ചൈന ടാങ്കറുകളും യുദ്ധവിമാനങ്ങളും നീക്കി. ഇതിനു മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പൽ കടലിൽ വിന്യസിച്ചു. നാൻസി പെലോസി അല്പസമയത്തിനകം തായ്‌വാനിലെത്തും.