Tuesday, April 15, 2025
World

തായ്‌വാനിലെ കാവോസിയങിൽ വൻ തീപിടുത്തം; 46 മരണം

തായ്‌വാൻ: ദക്ഷിണ തായ്‌വാനിലെ കാവോസിയങിൽ 13 നില കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 46 പേർ മരിച്ചു. 41ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

വ്യാഴാഴ്ച പുലർച്ചയോടെയാണ് സ്‌ഫോടനാത്മകമായ ഉഗ്ര ശബ്ദത്തോടെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. 13 നില കെട്ടിടത്തിലെ പല നിലകളും പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് പൂർണമായും അഗ്നിക്കിരയായത്. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിലെ താഴത്തെ നിലയിൽ കടകളാണ് പ്രവർത്തിച്ചിരുന്നത്. കോടികളുടെ നഷ്ടമാണ് ഇവിടെ ഉണ്ടായതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *