ലോകത്ത് 3.38 കോടി കൊവിഡ് ബാധിതര്‍; മരണം 10 ലക്ഷം കടന്നു, രണ്ടരക്കോടിയാളുകള്‍ക്ക് രോഗമുക്തി
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അതിവേഗം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 2,87,906 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,44,178 ആയി ഉയര്‍ന്നു. ഒരുദിവസം 5,853 പേരാണ് മരണപ്പെട്ടത്. ഇതുവരെ 10,12,659 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന ആശ്വാസകരമാണ്. ഇതുവരെ 2,51,48,403 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
76,83,116 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 65,977 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. ഫ്രാന്‍സ്, ചിലി, ഇറാന്‍, യുകെ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം ഏറുകയാണ്. പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒറ്റദിവസം 80,500 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. 1,178 മരണവും റിപോര്‍ട്ട് ചെയ്തു.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗബാധിതര്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 74,06,146 (2,10,785), ഇന്ത്യ- 62,25,763 (97,529), ബ്രസീല്‍- 47,80,317 (1,43,010), റഷ്യ- 11,67,805 (20,545), കൊളംബിയ- 8,24,042 (25,828), പെറു- 8,11,768 (32,396), സ്‌പെയിന്‍- 7,58,172 (31,614), മെക്‌സിക്കോ- 7,38,163 (77,163), അര്‍ജന്റീന- 7,36,609 (16,519), ദക്ഷിണാഫ്രിക്ക- 6,72,572 (16,667).