ഐഎസ് തലവന്‍ അബു ഹുസൈന്‍ ഖുറേഷിയെ വധിച്ചു? വെളിപ്പെടുത്തലുമായി തുര്‍ക്കി
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രസിഡന്റ്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ജിന്ററസ്സിലെ ഫാം ഹൗസിലായിരുന്നു സൈനിക നടപടി. തുര്‍ക്കി രഹസ്യാന്വേഷണ സംഘവും തുര്‍ക്കിയുടെ പിന്തുണയുള്ള പ്രാദേശിക പൊലീസും സംയുക്തമായിട്ടാണ് നടപടി പൂര്‍ത്തിയാക്കിയത്.
തുര്‍ക്കിയിലെ ഒരു ബ്രോഡ്കാസ്റ്റിന് നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തിലാണ് പ്രസിഡന്റ് രജിപ് ത്വയിബ് എര്‍ദോ?ഗാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പക്ഷേ ഐഎസ് ഇക്കാര്യത്തില്‍ ഇതുവരെയും ഒരു പ്രതികരണം നടത്തിയിട്ടില്ല.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ജിന്നറസ്. ജിന്നറസിലെ ചില ഒളിവുകേന്ദ്രങ്ങളില്‍ അബു ഹുസൈന്‍ അല്‍ ഖുറേഷിയുടെ നേതൃത്വത്തില്‍ ഐ എസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നാണ് പ്രസിഡന്റിന്റെ വാദം.
ടര്‍ക്കിഷ് നാഷണല്‍ ഇന്റലിജന്‍സ് ഓപ്പറേഷന്‍ നടത്തിയ ഓപ്പറേഷനിലാണ് ഖുറേഷിയെ വധിച്ചതെന്നാണ് തുര്‍ക്കി വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ സിറിയയില്‍ ഫ്രീ സിറിയന്‍ ആര്‍മി കൊലപ്പെടുത്തിയ മുന്‍ഗാമിയായ അബു അല്‍ ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറൈഷിയുടെ മരണത്തെ തുടര്‍ന്നാണ് അല്‍ ഖുര്‍ഷി ഐസിസ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് .