ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് സുൽത്താൻ ബത്തേരിയിലെ കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു
സുൽത്താൻ ബത്തേരി : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബത്തേരി ഡിപ്പോയിലെ കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു. മൂലങ്കാവ് മേലെകുളങ്ങര എം വി ചാക്കോ (51) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45 ലോടെ മാടക്കരയിൽ വെച്ചാണ് അപകടം. കൈപ്പഞ്ചേരി സ്വദേശി ലാൽകൃഷ്ണ (23) തൊടുവട്ടി സ്വദേശി നിധീഷ് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ ഇവരിൽ നിധീഷിനെ മേപ്പാടി വിംസ് ആശുപത്രിയിലേക്കും, ലാൽ കൃഷ്ണയെ കോഴിക്കോട് മെഡിക്ക കോളജ് ആശു പത്രിയിലേക്കും മാറ്റി. ലിജിയാണ് മരണപ്പെട്ട ചാക്കോയുടെ ഭാര്യ. മകൻ : ബേസിൽ