മരണപ്പെട്ട രോഗിക്ക് കൊവിഡ് പോസിറ്റീവ് ; മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കരിക്കാൻ ആളില്ല, സഹായവുമായി സുൽത്താൻ ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർമാർ
സുൽത്താൻ ബത്തേരി : വിഷം കഴിച്ച് മരണപ്പെട്ട യുവാവിന് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് സംസാക്കരിക്കാൻ ആളില്ല. അവസാനം രണ്ട് ആംബുലൻസ് ഡ്രൈവർമാർ രംഗത്തെത്തി മൃതദേഹം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മറവ് ചെയ്തു.
തമിഴ്‌നാട് അയ്യൻകൊല്ലി സ്വദേശിയായ നിധിഷ് (27) ന്റെ മൃതദേഹമാണ് ആരും ഏറ്റെടുക്കാനില്ലാതെ കിടന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷം അകത്ത് ചെന്ന നിലയിൽ നിധീഷിനെ അച്ചനും അമ്മയും സഹോദരനും ചേർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും ആള് മരിച്ചിരുന്നു. തുടർന്ന് ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ നിധീഷിനെ കൊണ്ടുവന്നവർ ക്വറന്റൈയിനിലായി. കൊവിഡാണന്ന് അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും ആരും തിരിഞ്ഞു നോക്കാതെയായി. അവസാനം ആശുപത്രി അധികൃതർ തമിഴ്‌നാട് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. പക്ഷേ മൃതദേഹം ഏറ്റെടുത്തു കൊണ്ട്‌പോയി സംസ്‌ക്കരിക്കാൻ ആരും തയ്യാറായില്ല.
മരണപ്പെട്ട ഒരു രോഗിക്ക് കൊവിഡാണെന്ന് കണ്ടെതോടെ ആരും തിരിഞ്ഞു നോക്കാനില്ലാതെ
ബോഡി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്ന് വിവരമറിഞ്ഞാണ് മെസ്റ്റിന്റെ ആംബുലൻസ് ഡ്രൈവർമാരായ നാസർ കാപ്പാടനും സജീർ ബീനാച്ചിയും ആശുപത്രിയിലെത്തുന്നത്. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണന്ന് കണ്ടതോടെ ഇവർ സഹായിക്കാൻ തയ്യാറായി രംഗത്ത് വന്നു. ഇരുവരും ചേർന്ന് മോർച്ചറിയിലെ ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് അണു നശീകരണം നടത്തിയശേഷം പ്ലാസ്റ്റിക് കവറിൽ വെച്ച് പാക്ക് ചെയ്തു. നാല് കവറുകളിലാക്കി അണുനശീകരണം നടത്തിയ ശേഷമാണ് പ്രത്യേക ബാഗിലാക്കി സംസ്‌ക്കരിക്കുന്നതിനായി കൊണ്ടുപോയത്.
അയ്യൻകൊല്ലിയിൽ എത്തിച്ച മൃതദേഹം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരുവരും ചേർന്ന് മറവ് ചെയ്യുകയായിരുന്നു. അവസാനമായി നിധീഷിനെ ഒരു നോക്ക് കാണാൻ ബന്ധുക്കളോ കുടുംബക്കാരോ, നാട്ടുകാരോ ആരും തന്നെ എത്തിയിരുന്നില്ലന്ന് ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. രോഗം ആർക്ക് വേണമെങ്കിലും വരുകയു മരണം സംഭവിക്കുകയും ചെയ്യാം. പക്ഷേ മരിച്ചയാളിന്റെ മൃദേഹം ആരുമില്ലാതെ അനാഥമായി കൊണ്ടുപോയി സംസ്‌ക്കരിക്കേണ്ടി വരുന്നത് നമ്മുടെ സഹൂഹത്തിൽ ഇന്ന് നില നിൽക്കുന്ന അജ്ഞതയാണ് ഇതിന് കാരമെന്നാണ് ഈ ഡ്രൈർമാർ പറയുന്നത്.