Thursday, January 9, 2025
Wayanad

സുൽത്താൻ ബത്തേരി ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി

സുൽത്താൻ ബത്തേരി:ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി.തിങ്കളാഴ്ച്ച ബത്തേരി മുനിസിപ്പാലിറ്റിയിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപനമായാണ് പ്രകടനവും പൊതുയോഗവും നടന്നത്. രാവിലെ ചെതലയത്ത് യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം ജാഥ ഉദ്ഘാടനം ചെയ്തു.ഭൂരിഭാഗം സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പൊരിവെയിലത്ത് പോലും സ്ഥാനാർത്ഥിയെ കാത്തു നിന്നു.ആറാം മൈൽ, വേങ്ങൂർ, പഴേരി, കുപ്പാടി സ്ക്കൂൾ, കുപ്പാടി പോസ്റ്റ് ഓഫീസ്, ഒന്നാം മൈൽ, കോട്ടക്കുന്ന്, പൂള വയൽ, തിരുനെല്ലി, തൊടുവട്ടി, റഹ്മത്ത് നഗർ, നാല് സെൻ്റ് ജവഹർ കോളനി, കൈപ്പഞ്ചേരി, മൈതാനിക്കുന്ന്, കല്ലുവയൽ, പള്ളിക്കണ്ടി, മണിച്ചിറ, ചെട്ടിമൂല, പൂതിക്കാട്, കൊളഗപ്പാറക്കവല, ചൂരിമല, മന്ദംകൊല്ലി, പഴുപ്പത്തൂർ, കൈവട്ടമൂല, ബീനാച്ചി, കട്ടയാട്, ദൊട്ടപ്പൻകുളം തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ജാഥ സ്വതന്ത്ര്യ മൈതാനിയിൽ സമാപിച്ചു.തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി മുഹമ്മദ്, കെ കെ അബ്രഹാം, എൻ എം വിജയൻ, പി വി ബാലചന്ദ്രൻ, കെ എൽ പൗലോസ്, പി പി അയ്യൂബ്, എം എ അസൈനാർ, ഡി പി രാജശേഖരൻ, ആർ പി ശിവദാസ്, ഇ എ ശങ്കരൻ,സി പി വർഗീസ്, മാടക്കര അബ്ദുള്ള, കോണിക്കൽ ഖാദർ, ഷബീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *