യു ഡി എഫ് കൽപ്പറ്റ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി
കൽപ്പറ്റ നഗരസഭയിൽ ചെയര്മാനായി കേയംതൊടി മുജീബും, വൈസ് ചെയര്‌പേഴ്‌സണായി കെ അജിതയും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് യു ഡി എഫ് കല്പ്പറ്റ മുന്‌സിപ്പൽ കമ്മിറ്റി ടൗണിൽ സ്വീകരണവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. കല്പ്പറ്റ നഗരസഭയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്ക്ക് യു ഡി എഫ് ഭരണസമിതി മുന്ഗണന നല്കുമെന്നും, പാവപ്പെട്ട ജനങ്ങള്‌ക്കൊപ്പം ചേര്ന്നുനിന്ന് പ്രവര്ത്തിക്കുമെന്നും, എല് ജെ ഡിയില്ലാതെ അധികാരത്തില് വരില്ലെന്ന പ്രചരണത്തെ ജനങ്ങള് തള്ളികളഞ്ഞതിന്റെ ഫലമാണ് യു ഡി എഫ് അധികാരത്തില് വന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില് എ പി ഹമീദ് അധ്യക്ഷനായിരുന്നു. റസാഖ് കല്പ്പറ്റ, ടി ജെ ഐസക്, സി ജയപ്രസാദ്, വിജയമ്മ ടീച്ചർ , ഗിരീഷ് കല്പ്പറ്റ, സാലി റാട്ടക്കൊല്ലി, കെ കെ രാജേന്ദ്രന്, യഹ്യാഖാന് തലയ്ക്കല് എ പി മുസ്തഫ, പി വിനോദ്കുമാർ , പി പി ഷൈജൽ തുടങ്ങിയവർ സംസാരിച്ചു