Thursday, January 23, 2025
Wayanad

സുൽത്താൻ ബത്തേരി നഗരത്തിലെ ഹോട്ടലുകൾ അഞ്ചുമണിവരെയെ പ്രവർത്തിക്കുന്നുള്ളു എന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ

സുൽത്താൻ ബത്തേരി: നഗരത്തിലെ ഹോട്ടലുകൾ അഞ്ചുമണിവരെയെ പ്രവർത്തിക്കുന്നുള്ളു എന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സുൽത്താൻ ബത്തേരി താലൂക്ക് കമ്മറ്റി ഭാരാഹികൾ അറിയിച്ചു. സർക്കാർ ജീവനക്കാർ ഉൾപ്പടെ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ഭക്ഷണം കഴിക്കാൻ ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. അതിനാൽ ജില്ലാകളടക്ടറുമായി നടത്തിയ ചർച്ചയുടെ അടി്സ്ഥാനത്തിൽ രാത്രി പത്ത് മണിവരെ പാർസൽ നൽകുന്നതായും 9മണിവരെ സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ഇരുത്തിയും ഭക്ഷണം നൽകിവരുന്നതായും ഭാരവാഹികളായ അനീഷ് ബി. നായർ, അരവിന്ദൻ, കൽദൂം, സത്താർ, റഷീദ്, ലാലിത്ത് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *