അമ്പലയവയിലും സമ്പർക്കമെന്ന് സംശയം; 98 പേരുടെ ശ്രവപരിശോധന നടത്തി
അമ്പലവയൽ: സുൽത്താൻ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി അമ്പലവയലിലെ കടകളിലും സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പലവയലിലും മുൻകരുതൽ പ്രതിരോധമെന്ന നിലയിൽ ശ്രവപരിശോധന നടത്തി. ഇയാളുമായി സമ്പർക്കമുണ്ടായി എന്ന് കണ്ടെത്തിയ ആളുകളിൽ 98 പേരുടെ ശ്രവമാണ് പരിശോധിച്ചത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നും സമ്പർക്കത്തിൽ നിന്നും രോഗം ബാധിച്ചയാൾ അ്മ്പലവയൽ കുടുംബാരോഗ്യ കേന്ദ്രം ചികിൽസാർത്ഥം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരടക്കം നാല് ജീവനക്കാരും, രോഗീ സന്ദർശനസമയം ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തതായും ആരോഗ്യ വകുപ്പ് അറിയി്ച്ചു. സുരക്ഷ മുൻകരുതൽ എന്ന നിലയിൽ അമ്പലവയൽ ടൗൺ ഉൾപ്പെടുന്ന അഞ്ച്, ആറ്, ഏഴ്, വാർഡുകളും 13-ാം വാർഡും കണ്ടെയ്‌മെന്റ് സോണായി ജില്ലാഭരണകൂടം പ്രഖ്യപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടൗണിലെ അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ അഞ്ചുമണിവരെയും, റേഷൻകട, പോസറ്റ് ഓഫീസ് എന്നിവയുടെ പ്രവർത്തനം ഉച്ചയ്ക്ക് ശേഷം രണ്ട് മണിവരെയായും നിചപ്പെടുത്തിയിട്ടുണ്ട്.