വയനാടിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെൻ്റ് സോൺ പുന:പരിശോധിക്കണം;സുൽത്താൻ ബത്തേരി മർച്ചൻ്റ് അസോസിയേഷൻ
സുൽത്താൻ ബത്തേരി:വയനാട്ടിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെൻ്റ് സോൺ പുന:പരിശോധിക്കണമെന്ന് സുൽത്താൻ ബത്തേരി മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത ക്കുറിപ്പിൽ അറീയിച്ചു.
വയനാട്ടിൽ കൽപ്പറ്റ, ബത്തേരി, പാടിച്ചിറ, കോറോം, മക്കിയാട്, കാട്ടിക്കുളം തുടങ്ങിയ ടൗണുകൾ ഇപ്പോൾ കൺടയ്ൻമെൻ്റ് സോണുകളാണ്.
വ്യാപാരികളുടെയോ വ്യാപാര സ്ഥാപനങ്ങളുടെയൊ ഉത്തരവാദിത്വ കുറവ് കൊണ്ടല്ല ഇവിടെ സമ്പർക്കമുണ്ടായത്, തീർത്തും ആരോഗ്യ വകുപ്പിൻ്റെ ചില ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് സംഭവിച്ചതാണെന്ന് നിസ്സംശയം പറയാൻ കഴിയും. കൽപ്പറ്റയിൽ 14 ദിവസം ഹോം ക്വാറൻ്റയിനിൽ കഴിഞ്ഞ യുവാവിന് പുറത്തിറങ്ങാൻ സമ്മതം കൊടുത്തത് ഉദ്യോഗസ്ഥരാണ്, ബത്തേരിയിൽ ട്രക്ക് ഡ്രൈവർ കടകളിൽ കയറി എന്ന ഒറ്റക്കാരണത്താൽ സമ്പർക്കം റിപ്പോർട്ട് ഇല്ലാതെ തന്നെ ഒരു വലിയ ടൗൺ മുഴുവൻ അടച്ച് പൂട്ടിയത് ന്യായീകരിക്കാൻ കഴിയില്ല, എത്രയൊ ലോറികൾ അന്തർ സംസ്ഥാന പാതകൾ വഴി വന്ന് ചരക്കിറക്കുന്നു പോകുന്നു, അതിന് ശക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്.
കാട്ടിക്കുളത്തെ ക്വാറൻ്റയിനിൽ നിന്ന് രോഗിചാടിപ്പോയതിന് കച്ചവടക്കാരടക്കമുള്ളവരെയാണ് ബലിയാടാക്കിയത്.കോറോം മക്കിയാട് എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പിൻ്റെ വീഴ്ച കൊണ്ട് സംഭവിച്ചതാണ് ഈ അവസ്ഥക്ക് കാരണം, അതിനാൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ പഠിച്ച് മറ്റുള്ളവരുടെ വീഴ്ചകൾക്ക് ഉടൻ ടൗണുകൾ അടച്ചിടുന്ന ജില്ലാ കലക്ടറുടെ തീരുമാനം വലിയ സാമ്പത്തിക പ്രതിസന്ധിക്കാണ് ഇടവരുത്തുന്നത്. ആരോഗ്യ വകുപ്പിൽ വീഴ്ചകൾ ഉണ്ടാവാതിരിക്കാൻ നടപടി കൈക്കൊള്ളണമെന്നും വ്യാപാരി സമൂഹത്തെ ബലിയാടാക്കരുതെന്നും ഭാരവാഹികൾ പറഞ്ഞു .
യോത്തിൽ പ്രസിഡണ്ട് ചിങ്കിളി അബ്ദുൽ ഖാദർ
ജനറൽ സെക്രട്ടറി പി വൈ മത്തായി,
ട്രഷറർ കെ ആർ അനിൽകുമാർ
ആക്ടിങ് പ്രസിഡന്റ് സാബു എബ്രഹാം,എംസി പീറ്റർ, വി കെ റഫീക്ക് ,എം പി ഹംസ,ബിജു വർഗ്ഗീസ്, യു പി ശ്രീജിത്ത്,കെ എം ആരിഫ്,
റസാഖ് വയനാട് പ്രസംഗിച്ചു.