Tuesday, January 7, 2025
Wayanad

മാവോയിസ്റ്റ് ഭീഷണി : വയനാട്ടില്‍ 112 പ്രശ്നബാധിത ബൂത്തുകള്‍

കൽപ്പറ്റ : വയനാട്ടിൽ വയനാട്ടില്‍ 112 പ്രശ്നബാധിത ബൂത്തുകൾ . ഇവിടെ വെബ് കാസ്റ്റിംഗും അധിക സുരക്ഷയും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ വയനാട് ജില്ലയിലാണ്. മൂന്ന് താലൂക്കുകളിലായി 112 നക്‌സല്‍ ഭീഷണി ബൂത്തുകളുണ്ടെന്നാണ് കണക്ക്. കൂടുതല്‍ സേനകളെ ഇവിടെ വിന്യസിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തി ഈ ബൂത്തുകളെ നിരീക്ഷിക്കും.ഇതല്ലാതെ മറ്റ് പ്രശ്‌നബാധിത ബൂത്തുകള്‍ ജില്ലയില്‍ കാര്യമായി ഇല്ല.തണ്ടര്‍ ബോള്‍ട്ട് സേനയെ നിരീക്ഷണത്തിന് നിയോഗിക്കുന്നുണ്ട്.വാഹന പരിശോധനയും കര്‍ശനമാക്കും.അടുത്തിടെ ബാണാസുര മലയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് വേല്‍മുരുഗന്‍ കൊല്ലപ്പെട്ടതും. കഴിഞ്ഞ ഫെബ്രുവരിയില്‍ വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.ബാണാസുര മലയിലെ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകളുടെ പരസ്യ പ്രതികരണം പുറത്ത് വന്നിരുന്നില്ല. പല ഘട്ടങ്ങളിൽ ആയി വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ ആവശ്യത്തിന് പോലീസ് സേന ലഭ്യമാകുമെന്ന് കലക്ടർ ഡോക്ടർ അദീല അബ്ദുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *