Thursday, January 23, 2025
Wayanad

പനമരത്ത് കോവിഡ് വ്യാപനം രൂക്ഷം: കണ്ടൻമെൻറ് സോണിൽ കടകളടച്ചു : ബീവറേജ്സ് ഔട്ട്ലെറ്റിൽ ആൾക്കൂട്ടം

കൽപ്പറ്റ: പനമരത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ട്യ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച ടൗണിൽ പച്ചക്കറികൾ ,മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനം ഒഴികെയുള്ള കടകളെല്ലാം അടച്ചു . പോലീസും ആരോഗ്യവകുപ്പും നിർദേശിച്ചതിനെ തുടർന്നാണ് കടകൾ അടച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ രോഗവ്യാപനം രൂക്ഷമാണ്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് കടകൾ അടപ്പിച്ചത്. എന്നാൽ ബിവറേജ് ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിക്കുന്നതിനാൽ പരിസരത്ത് വൻ ആൾക്കൂട്ടമാണ്. മദ്യ വില്പന ശാല അടക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക നിർദ്ദേശം ഒന്നും നൽകാത്തതിനാലാണ് ബീവറേജസ് ഔട്ട്ലെറ്റ് തുറന്നു വെച്ചിരിക്കുന്നത് . ആൾക്കൂട്ടം ഉണ്ടായിട്ടും എന്തുകൊണ്ടാണ് വില്പനകേന്ദ്രം അടയ്ക്കാത്തത് എന്ന് അറിയാൻ ഹെൽത്ത് ഇൻസ്പെക്ടറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *