വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി. വയനാട് ജില്ലാകലക്ടറാണ് അനുമതി നല്‍കിയത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വേല്‍മുരുകന്റെ മൃതദേഹമുള്ളത്. ഇവിടെ എത്തിയാകും ബന്ധുക്കള്‍ മൃതദേഹം കാണുക
പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മൃതദേഹം ഇന്നലെ രാത്രിയാണ് പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേല്‍മുരുകനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ കാര്യമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇതില്‍ ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടര്‍ബോള്‍ട്ടിലെ വിവിധ സംഘങ്ങള്‍ വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.