കോവിഡ് വ്യാപനം രൂക്ഷം; സമരങ്ങളുടെ വിലക്ക് 31 വരെ നീട്ടി ഹൈക്കോടതി
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സർക്കാറിനെതിരായ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ആളുകൾ സമരങ്ങളിൽ പങ്കെടുക്കുന്നതും ലാത്തി ചാർജ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങൾ മാറിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടത്.
കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേ സമയം കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.