Sunday, April 13, 2025
Wayanad

കേന്ദ്ര സംസ്കൃത സർവകലാശാലയുടെ പ്രാക് ശാസ്ത്രി പരീക്ഷയിൽ ദേശീയ തലത്തിൽ ബെസ്റ്റ് ടോപ്പേഴ്സിൽ ഇടം നേടി വയനാട് സ്വദേശി

മാനന്തവാടി: ഡൽഹി കേന്ദ്ര സംസ്കൃത സർവകലാശാലയുടെ പ്രാക് ശാസ്ത്രി പരീക്ഷയിൽ ദേശീയ തലത്തിൽ ബെസ്റ്റ് ടോപ്പേഴ്സിൽ ഇടം നേടി കേരളത്തിന് തന്നെ അഭിമാനകരമായിരിക്കുകയാണ് മാനന്തവാടി കണിയാരം സ്വദേശിയായ അലൻ ജിയോ സോയ്. കാട്ടിക്കുളം ഗവ.ഹൈസ്കൂൾ അധ്യാപകൻ സോയി ആന്റണി യുടേയും, മാനന്തവാടി സെന്റ് ജോസഫ്സ് ടി ടി ഐ അധ്യാപിക ജാൻസി സോയി യുടേയും മകനാണ്. കണിയാരം ഫാ.ജികെ എം ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ് പാസായതിന് ശേഷം സംസ്കൃത ഭാഷയിൽ ഉപരി പഠനത്തിനായി ഡൽഹി കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ഗുരുവായൂർ കേന്ദ്രത്തിൽ ചേർന്നത്. ഇപ്പോൾസംസ്കൃത സാഹിത്വത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടാനുള്ള പ്രവേശന പരീക്ഷക്കായി തയ്യാറെടുക്കുന്ന അലൻ കേന്ദ്ര സർക്കാരിന്റെ സംസ്കൃതപഠന സ്കോളർഷിപ്പിന് അർഹനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *