ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
മാനന്തവാടി: മാനന്തവാടി – മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് സ്‌കൂട്ടറും, പിക്കപ്പും (സുപ്രോ മാക്‌സി ട്രക്ക് ) കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ ചെറ്റപ്പാലം ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ഗ്ലാഡിസ്.മക്കള്‍: ടോണി, ബിബിന്‍.