കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പേര്യ സ്വദേശി റെജി (45) ആണ് മരിച്ചത്. 17 ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25 ന് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.മരണ ശേഷം പരിശോധന വന്ന ഫലം നെഗറ്റീവാണ്.