രാജ്യത്തെ 150 ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് നിർദേശം
സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പാക്കുന്നതിനോട് മറ്റ് വകുപ്പുകൾക്ക് എതിരഭിപ്രായമുണ്ട്. ഇതോടെയാണ് സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രം തീരുമാനിച്ചത്
15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകൾ ലോക്ക് ഡൗണിലേക്ക് പോയാൽ കേരളം ഫലത്തിൽ പൂർണമായി ലോക്ക് ഡൗണിൽ കുടുങ്ങും. കേരളത്തിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.