ചെറുപുഴ പാലം പുനർ നിർമ്മിക്കണം :യൂത്ത് കോൺഗ്രസ്
പനമരം :മാനന്തവാടി- പനമരം സുൽത്താൻബത്തേരി റോഡിലുള്ള ചെറുപുഴ പാലം പുനർ നിർമ്മിക്കണം എന്ന് യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ഏറെ പ്രാധാന്യമുള്ള ഈ റോഡ് അത്യാധുനിക സംവിധാനത്തോടു കൂടി പുനർനിർമിക്കുമ്പോൾ ചെറുപുഴ പാലം പുനർനിർമിക്കാൻ അനധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല .നിലവിലെ റോഡ് പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ വാഹനങ്ങളുടെ തിരക്കു വർധിക്കുമ്പോൾ അപകടാവസ്ഥയിലുള്ള പാലത്തിലുടെയുടെയുള്ള യാത്ര ഏറെ ക്ലേശക്കരമാവും. പാലത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പ്രസ്തുത റോഡിൻറെ ഉപയോഗം പോലും ഇല്ലാതാവുന്ന സ്ഥിതി വരുകയും ചെയ്യും. നടവയൽ, നീർവാരം അടക്കമുള്ള പല പ്രദേശങ്ങളിലും ജനങ്ങളുടെ യാത്രാ സൗകര്യം ഇല്ലാതാവുന്നതുമാക്കും . പനമരം പഞ്ചായത്തിനോടുള്ള മാനന്തവാടി എം.എൽ.എ ഒ.ആർ കേളുവിൻ്റെ താൽപര്യമില്ലായ്മയാണ് ചെറുപുഴ പാലത്തിൻ്റെ പുനർ നിർമ്മാണം നടക്കാതത്തെന്നും. പാലം പുനർ നിർമാണത്തിന് അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സംഷാദ് മരക്കാർ പറഞ്ഞു .യൂത്ത് കോൺഗ്രസ്സ് പനമരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സച്ചിൻ സുനിൽ അധ്യക്ഷത വഹിച്ചു.അഡ്വ: ശ്രീകാന്ത് പട്ടയൻ,അസീസ് വാളാട്,റോബിൻ പനമരം, എ ബിജി, ഷിജു ഏച്ചോം, വാസു അമ്മാനി, കെ.ടി. നിസാം, ജോസ് വെമ്പള്ളി, ലിസി തോമസ്,സജീവൻ.പി.എ, യൂസഫ്, ഹക്കീം, സിബിനീർവാരം, തുടങ്ങിയവർ സംസാരിച്ചു