വാർത്താലാപ് – മാധ്യമ ശിൽപശാല ബത്തേരിയിൽ സംഘടിപ്പിച്ചു.
ബത്തേരി: പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചി ഓഫിസും ബത്തേരി പ്രസ് ക്ലബ്ബും ചേർന്നാണ് വാർത്താലാപ് മാധ്യമ ശിൽപശാല സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ഗ്രാൻ്റ് ഐറിസ് ഹോട്ടൽ കോൺഫറൻസ് ഹാളിലാണ് പരിപാടി നടന്നത്.
സബ്ബ്കലക്ടർ ആർ ശ്രിലക്ഷ്മി ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന ടെക്നിക്കൽ സെഷനുകളിൽ കേന്ദ്ര സർക്കാർ പദ്ധതികൾ – സാമ്പത്തിക വീക്ഷണം എന്ന വിഷയത്തിൽ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹനും കേന്ദ്ര സർക്കാർ പദ്ധതികൾ – സാമൂഹിക വീക്ഷണം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. മുനീർ ബാബുവും ക്ലാസെടുത്തു.
തുടർന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മീഡിയ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ രശ്മി റോജ തുഷാര നായർ ക്ലാസെടുത്തു. എഴുത്തുകാരൻ ഒ.കെ. ജോണിയെ ചടങ്ങിൽ ആദരിച്ചു.
പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീ. ഡയറക്ടർ ജനറൽ വി പളനി ചാമി അധ്യക്ഷത വഹിച്ചു.
ഡോ. ഐസക് ഈപ്പൻ, സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബ് സെക്രട്ടറി മധു നടേഷ്, കെ.വൈ പിഐബി MC ഓഫിസർ കെ.വൈ. ഷാമില, ഡോ.മുനീർ ബാബു, ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, ഫാ. ബിജോ തോമസ്, പങ്കെടുത്തു.