Sunday, January 5, 2025
Wayanad

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: അമ്പലവയൽ പഞ്ചായത്തിൽ എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

അമ്പലവയൽ: ലക്ഷദ്വീപിനെ സംരക്ഷിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയും ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എൽഡിഎഫ് ന്റെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

നെല്ലാറച്ചാൽ പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സിപിഐ(എം) അമ്പലവയൽ ലോക്കൽ സെക്രട്ടറി എ രാജൻ ഉദ്‌ഘാടനം ചെയ്തു. സതീശൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗം അനീഷ് ബി നായർ സംസാരിച്ചു. കെ കെ രാധാകൃഷ്ണൻ സ്വാഗതവും ജയൻ പള്ളവയൽ നന്ദിയും പറഞ്ഞു.

കാരച്ചാൽ പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സിപിഐ(എം) ബത്തേരി ഏരിയ കമ്മിറ്റിയംഗം എൻ പി കുഞ്ഞുമോൾ ഉദ്‌ഘാടനം ചെയ്തു. ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയംഗം പി സി മാത്യു അധ്യക്ഷത വഹിച്ചു. പി ടി കുര്യാച്ചൻ സ്വാഗതവും, സരുൺ മാണി നന്ദിയും പറഞ്ഞു. അമ്പലവയൽ ലോക്കൽ കമ്മിറ്റിയംഗങ്ങളായ പൈലിക്കുഞ്ഞ്, ഗിരിജ മധു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *