കർഷക ദ്രോഹ നടപടിക്കെതിരെ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് ധർണ
സുൽത്താൻ ബത്തേരി : കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്രമൈതാനിയിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രാഹം ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.വർഗ്ഗീസ്, എൻ.എം.വിജയൻ , എൻ.സി.കൃഷ്ണകുമാർ, ആർ.പി.ശിവദാസ്, എടക്കൽ മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, അമൽജോയ്, സി.കെ.ബഷീർ, സിജി ജോസഫ്, എ.എസ്. വിജയ എന്നിവർ സംസാരിച്ചു.