കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട്
കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട്
കല്‍പ്പറ്റ: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് 2021 -22 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തെന്ന ബഹുമതി വയനാട് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ഇ-ഗ്രാംസ്വരാജ് എന്ന പോര്‍ട്ടലിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം നേടിയത്. നടപ്പു സാമ്പത്തികവര്‍ഷം മുതലാണ് ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലൂടെ തന്നെ അംഗീകാരം നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചത്.
873.60 ലക്ഷം രൂപയാണ് കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാന്റായി വയനാട് ജില്ലാ പഞ്ചായത്തിന് 2021 -22 സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇതില്‍ 60 ശതമാനം തുക പ്രത്യേക ഉദ്ദേശ ഗ്രാന്റായും (കുടിവെള്ളം, ശുചിത്വം എന്നീ മേഖലകള്‍) 40 ശതമാനം തുക അടിസ്ഥാന വിഹിതമായുമാണ് ലഭിച്ചിരിക്കുന്നത്.