വയനാട് വെണ്ണിയോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വെണ്ണിയോട് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.വസ്തികുന്ന് കോളനിയിലെ വിനോദ് (28) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയതാണ് എന്ന് കരുതി ഇദ്ദേഹത്തെ വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. രാവിലെ ആയിട്ടും തിരികെ എതിർത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയിൽ വസ്ത്രം കണ്ടത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു