Monday, January 6, 2025
National

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച്‌ കർഷകരുടെ ട്രാക്ടർ റാലി; ഗാസിപൂരിൽ കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്.

പോലീസ് ബാരിക്കേഡുകൾ മാറ്റിയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ബാരിക്കേഡുകൾ ഇവർ ട്രാക്ടറുകൾ ഉപയോഗിച്ച് തള്ളിമാറ്റി. ഡൽഹി നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് നേരത്തെ അടച്ചിരുന്നു.

ട്രാക്ടറുകൾക്കൊപ്പം ആയിരക്കണക്കിനാളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാൻ യൂനിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർവാതകം പ്രയോഗിച്ചത്. കർഷകർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നുവിത്.

രാവിലെ 12 മണിയോടെ ട്രാക്ടർ റാലി ആരംഭിക്കുമെന്നായിരുന്നു കർഷകർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രാവിലെ എട്ട് മണിയോടെ റാലി ഡൽഹിയിൽ പ്രവേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *