നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍ വയനാട് ജില്ലയിൽ എത്തി
നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍ വയനാട് ജില്ലയിൽ എത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നുമാണ് 1200 കണ്‍ട്രോള്‍ യൂണിറ്റുകളും 1200 ബാലറ്റ് യൂണിറ്റുകളും 1300 വിവിപാറ്റുകളും എത്തിയത്. സുരക്ഷാ സംവിധാനങ്ങളോടെ ഇവ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ കമ്മീഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. കണ്ണൂര്‍, കാസര്‍ഗോഡ് വയനാട് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ ചുമതലയുള്ള കെ.ഗോപാലകൃഷ്ണ ബട്ട് ഡിസംബര്‍ 28, 29 തീയതികളില്‍ നിരിക്ഷണത്തിനായി ജില്ലയിലെത്തും. ജില്ലാ റോള്‍ ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസറായി ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബിനെ നിയമിച്ചു.