കോവിഡ് ബോധവല്‍ക്കരണം: വയനാട്ടിൽ വാഹനപ്രചാരണം ഇന്ന് തുടങ്ങും
ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണം ഇന്ന് തുടങ്ങും. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, വയോജനങ്ങളില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലിസ് മേധാവി ജി. പൂങ്കുഴലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ഡി.എസ്.ഒ ഡോ. സൗമ്യ തുടങ്ങിയവര്‍ പങ്കെടുക്കും. വീഡിയോ വോള്‍ അടങ്ങുന്ന രണ്ടു വാഹനങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ആദ്യ വാഹനം കല്‍പ്പറ്റ ( രാവിലെ 10 മണി), വൈത്തിരി, സുഗന്ധഗിരി മേഖല ( ഉച്ചയ്ക്ക് 1 മണി) പര്യടനം നടത്തും. രണ്ടാമത്തെ വാഹനം പൊഴുതന (രാവിലെ 11 മണി), തരിയോട് (ഉച്ചയ്ക്ക് 2), കാപ്പുകുന്ന് (വൈകിട്ട് 4 മണി) ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലാണ് പര്യടനം നടത്തുക. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും പ്രദര്‍ശന വാഹനം പര്യടനം നടത്തും.