പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ വയനാട്ടിൽ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഞായാറാഴ്ച വയനാട്ടിൽ എത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് പൊഴുതന റാഷ ഓഡിറ്റോറിയം, 11 മണിക്ക് കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ഹാള്‍, 2 മണിക്ക് മാനന്തവാടി മൈത്രി നഗര്‍ പാറക്കല്‍ കമ്മ്യൂണിറ്റി ഹാള്‍, 3 മണി സിറ്റി ഓഡിറ്റോറിയം വെള്ളമുണ്ട 8/4, 4 മണി നടവയല്‍ ടൗണ്‍, 5 മണി ബത്തേരി സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡിസംബര്‍ ഒന്നാം തിയ്യതി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, മൂന്നാം തിയ്യതി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, നാലാം തിയ്യതി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും, ഏഴാം തിയ്യതി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയും ജില്ലയില്‍ പ്രചരണ പര്യടനത്തിന് എത്തും.