തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉമ്മൻചാണ്ടി ഇന്ന് വയനാട്ടിൽ എത്തും
കല്‍പ്പറ്റ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം സി ഓഡിറ്റോറിയം, 11ന് മേപ്പാടി, 11.30ന് മുട്ടില്‍ കുട്ടമംഗലം, 12 മണിക്ക് അമ്പലവയല്‍, ഒന്നിന് മൂലങ്കാവ്, 2.30ന് മുള്ളന്‍കൊല്ലി, 4.30ന് കാട്ടിക്കുളം, 5.30ന് എടവക 2/4, ആറ് മണിക്ക് മാനന്തവാടി അമ്പുകുത്തി, 7 മണിക്ക് തലപ്പുഴ എന്നിവിടങ്ങളിലാണ് ഉമ്മന്‍ചാണ്ടിയുടെ പര്യടന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്