സുൽത്താൻ ബത്തേരി പൂതിക്കാടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടുപന്നിയെ കടുവ കൊലപ്പെടുത്തി. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ വാക്കേറ്റം.ഡി.എഫ് ഒ വന്ന് കൂടു വെക്കാൻ തീരുമാനമാകാതെ വല പാലകരെ വിടില്ലെന്ന് നാട്ടുകാർ ,സ്ഥലത്ത് സഘർഷാവസ്ഥ
ബീനാച്ചി ജനവാസ കേന്ദ്രത്തിൽ രണ്ടാഴ്ച മുൻപാണ് മൂന്ന് കടുവകൾ ഇറങ്ങിയത്.ഇതിൽ രണ്ട് കടുവകളെ മാത്രമാണ് ബീനാച്ചി എസ് സ്റ്റേറ്റിലേക്ക് കയറ്റി വിട്ടത്. അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള പുതിക്കാട്സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് ഇന്ന് കാട്ടുപന്നിയെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് കടുവയെ പിടികൂടാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടുവയെ നിരീക്ഷിക്കാൻ ക്യാമറ വെക്കാമെന്നാണ് വനപാലകർ പറഞ്ഞത്. എന്നാൽ വീണ്ടും സമീപ പ്രദേശത്ത് കടുവ പന്നിയെ പിടികൂടിയതാണ്നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയത്. കൂടു വെക്കാൻ തീരുമാനമാകാതെ പിൻമാറില്ലെന്ന് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ അസിസ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പ്രദേശവാസികളുമായി ചർച്ച നടത്തുന്നു .