ഫയർലാൻ്റ് സീക്കുന്ന് പ്രദേശത്തെ പട്ടയപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി എഫ് ബത്തേരി മണ്ഡലം കമ്മറ്റി ബത്തേരി സിവിൽ സ്‌റ്റേഷഷന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ബത്തേരി : ഫയർലാൻ്റ് സീക്കുന്ന് പ്രദേശത്തെ പട്ടയപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി എഫ് ബത്തേരി മണ്ഡലം കമ്മറ്റി ബത്തേരി സിവിൽ സ്‌റ്റേഷഷന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗവ: ഓർഡർ ഉണ്ടായിട്ടും റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയം നൽകുന്നത് വൈകാൻ കാരണമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻ.എം വിജയൻ ,ബാബു പഴുപ്പത്തൂർ ,പി .പി അയൂബ് ,സക്കരിയ മണ്ണിൽ ,ഷബീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.