രാമനാട്ടുകര മേൽപാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. രാമനാട്ടുകര തോട്ടുങ്ങൽ മങ്ങാട്ടയിൽ കുനിയിൽ തെക്കേതൊടി മുസ്തഫയുടെ മകൻ ഷാഹ്സാദ് (16) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 3.30 നാണ് അപകടം. പിതാവിനോടൊപ്പം ഇരുചക്രരവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ തലയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ തൊപ്പി തിരിച്ചെെടുക്കാനുള്ള ശ്രമത്തിനിടയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബ്രിഡ്ജിൽ നിന്നും താഴെക്ക് തെറിച്ചു വീണ് ഗുരതരമായി പരിക്കേറ്റ ഷാഹ്സാദിനെ സമീപത്തെ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മാതാവ്. ഷഹനാസ്, സഹോദരങ്ങൾ: ഷഹബാസ്, ഈമാൻ