കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു
കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മോനിപ്പള്ളിയിലാണ് അപകടം. ഇലഞ്ഞി സ്വദേശികളായ സതീശ്, മകൻ മിഥുൻ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറിക്കടിയിൽ കുടുങ്ങിയ ബൈക്കുമായി പത്ത് മീറ്ററോളം ലോറി മുന്നോട്ടു പോകുകയും ചെയ്തു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയന്ത്രണം വിട്ടുവന്ന ലോറി ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.