വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവം; കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്ന് കുടുംബം
വയനാട് നടവയലിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതികരിച്ച് കുടുംബം. പ്രതിക്ക് ജാമ്യം കിട്ടിയത് പൊലീസ് ഒത്താശയോടെയെന്ന് കുടുംബം ആരോപിച്ചു. പ്രതിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ മാത്രമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു.പൊലീസ് മൊഴി രേഖപ്പെടുത്താൻ എത്തിയത് യൂണിഫോമിലാണ് .ബാലാവകാശ ചട്ടങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപം. കേസ് ഒതുക്കികളയൻ ശ്രമമെന്നും കുടുംബം പറഞ്ഞു.
നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയ്ക്ക് ആണ് അന്വേഷണ ചുമതല.
കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരമാണ് മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മര്‍ദനമേറ്റ കുട്ടികളില്‍ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയാതാണ്.